Saturday, April 20, 2024
HomeInternationalഓണ്‍ലൈനിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നവർ അറസ്റ്റിലായി

ഓണ്‍ലൈനിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നവർ അറസ്റ്റിലായി

ഓണ്‍ലൈനിലൂടെ ബന്ധം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങിയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിച്ചിരുന്ന സംഘത്തിലെ 200 ലധികം പേര്‍ അറസ്റ്റിലായി. ചൈനീസ് സൈബര്‍ ക്രൈമുകളിലെ ഏറ്റവും വലിയ തട്ടിപ്പായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. സംഘത്തിലുള്ളവര്‍ ഇരകളെ വോയിസ് കോളുകളിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് ബന്ധം സ്ഥാപിക്കും, ഈ ബന്ധം വളരുമ്പോള്‍ ഇരകളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഇത് കിട്ടിക്കഴിയുമ്പോള്‍ അവരോട് ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു സംഘം ചെയ്തിരുന്നത്.

നിങ്ങളുടെ എല്ലാം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നായിരുന്നു ഇവര്‍ ഇരകളോട് പറഞ്ഞിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ ചൈനീസ് സോഷ്യല്‍ മീഡിയകളിലും, ലോകം മുഴുവനും ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നത്. വന്‍തുകയാണ് ഇവര്‍ ഇരകളില്‍ നിന്ന് തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. 74ഓളം റാക്കറ്റുകള്‍ ഇത്തരത്തില്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചൈനയില്‍ നിന്നും തായ്വാനില്‍ നിന്നുമായി ജൂലൈയില്‍ 44 ഗ്യാംങ് അറസ്റ്റിലായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments