യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഹരിയാന ബിജെപി ആദ്ധ്യക്ഷന്‍ സുഭാഷ് ബറലയുടെ മകന്‍ വികാസ് ബറല, അദ്ദേഹത്തിന്‍െ സുഹൃത്ത് ആഷിശ് കുമാര്‍ എന്നിവരെയാണ് ഇന്നലെ രാത്രി ചണ്ഡീഗഡില്‍ വെച്ച് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ രണ്ട് പേരും മദ്യ ലഹരിയിലായിരുന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.വികാസും ആഷിശും നിയമ വിദ്യാര്‍ത്ഥികളാണ്. ചണ്ഡീഗഡിലെ മദ്ധ്യമാര്‍ഗിലൂടെ കാറില്‍ സഞ്ചരിക്കുന്നതിനിടെ പിറകില്‍ ഒരു വെള്ള കളര്‍ സഫാരി കാര്‍ തന്നെ പിന്തുടരുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്ന് യുവതി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പൊലീസ്, യുവാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്തു.യുവാക്കള്‍ക്കെതിരെ സെക്ഷന്‍ 354 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാനയിലെ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായ സുഭാഷ് ബറല പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളിലൊരാളാണ്.
യുവതിയെ ശല്യം ചെയ്ത ബിജെപി നേതാവിന്റെ മകനും കൂട്ടുകാരും പോലീസ് പിടിയിൽ
RELATED ARTICLES