ജങ്ക് ഫുഡ് ഉത്പാദനവും വിപണനവും നിർത്തുവാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

junk food

ജങ്ക് ഫുഡ് ഉപയോഗം നിരവധി മാരക രോഗങ്ങള്‍ക്ക് കാരണമാവുന്നു. മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടര്‍ നടപടിക്ക് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. കുട്ടികളെ മാരകരോഗങ്ങളിലേക്ക് തള്ളിവിടുന്ന ജങ്ക് ഫുഡ് വസ്തുക്കളുടെ ഉത്പാദനവും വിപണനവും കേരളത്തില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രീത് തോമസ് തുരുത്തിപ്പള്ളി പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍.കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച്‌ സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ 15 വയസിനിടയിലുള്ള കുട്ടികളെ മാനസികമായും ശാരീരികമായും നശിപ്പിക്കാന്‍ ജങ്ക് ഫുഡുകളുടെ ഉപയോഗം വഴിവെക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. കൊല്ലം മെഡിട്രീന ഹോസ്പിറ്റലിലെ ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതായും കാന്‍സറും ഹൃദ്രോഗവും കരള്‍വീക്കവും ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഏറുന്നുവെന്നും വ്യക്തമായി.