ഇന്തോനേഷ്യയെ നടുക്കി വന്‍ ഭൂചലനം. ഇന്ത്യന്‍ സമയം വൈകിട്ട് 5.16-ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇന്തോനേഷ്യയുടെ വടക്കന്‍ തീരത്തെ ലോംബോക് ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതേവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉപരിതലത്തില്‍നിന്നു 15 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായത്. ഇതേതുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. വിനോസഞ്ചാരകേന്ദ്രമായ ബാലിയില്‍ ഭൂചലനം കുറച്ചു സെക്കന്‍ഡുകള്‍ നീണ്ടുനിന്നു. ജനങ്ങള്‍ വീടുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും പുറത്തേക്ക് ഓടി. ബാലി തെരുവുകള്‍ ആളുകളെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഓസ്ട്രേലിയന്‍ വിനോദസഞ്ചാരി ഏജന്‍സിയോടു പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ലോംബോക്ക് മേഖലയില്‍ ഭൂചലനമുണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച ദ്വീപിലുണ്ടായ ഭൂചലനത്തില്‍ 14 പേര് മരിച്ചിരുന്നു. 6.4 തീവ്രതയാണ് അന്നു റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്.
ഇന്തോനേഷ്യയെ നടുക്കി വന്‍ ഭൂചലനം
RELATED ARTICLES