വാ​ട്സ്‌ആ​പ്പ് ഇ​ന്ത്യ​ന്‍ ടീ​മി​നെ രൂ​പ​പ്പെ​ടു​ത്താ​ന്‍ ഒരുങ്ങുന്നു

whatsapp facebook

വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വാ​ട്സ്‌ആ​പ്പ് ഇ​ന്ത്യ​ന്‍ ടീ​മി​നെ രൂ​പ​പ്പെ​ടു​ത്താ​ന്‍ ഒരുങ്ങുന്നു. ഒ​രു മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ച്ച്‌ വാ​ട്സ്‌ആ​പ്പി​നു മാ​ത്ര​മാ​യി ഇ​ന്ത്യ​യി​ല്‍ ഒ​രു സാ​ങ്കേ​തി​ക സം​ഘ​ത്തെ സൃ​ഷ്ടി​ക്കാ​നാ​ണ് ഉ​ട​മ​ക​ളാ​യ ഫേ​സ്ബു​ക്ക് പ​ദ്ധ​തി​യി​ടു​ന്ന​ത്. അ​ടു​ത്തി​ടെ ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ ചി​ല​ത് വാ​ട്സ്‌ആ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ച വ്യാ​ജ​വാ​ര്‍​ത്ത​ക​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം വാ​ട്സ്‌ആ​പ്പി​നു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച വാ​ട്സ്‌ആ​പ്പ്, ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന അ​ക്കൗ​ണ്ടു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യു​മെ​ന്നും വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ ത​ട​യു​ന്ന​തി​ന് പ്രാ​ദേ​ശി​ക​മാ​യി യോ​ജി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്രാ​ദേ​ശി​ക ടീ​മി​നെ സൃ​ഷ്ടി​ക്കാ​ന്‍ വാ​ട്സ്‌ആ​പ്പ് ആ​ലോ​ചി​ക്കു​ന്ന​താ​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. 120 കോ​ടി ആ​ളു​ക​ൾ, സ​ജീ​വ​മാ​യി വാ​ട്ട്സ്ആപ് ഉ​പ​യോ​ഗി​ക്കു​ന്നുണ്ട്. കമ്പനി അ​വ​കാ​ശ​പ്പെ​ടു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​മാ​ണി​ത്. 10 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 50 ഭാ​ഷ​ക​ളി​ൽ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​ൻ ക​ഴി​യും. ഇ​ന്ത്യ​യി​ൽ 20 കോ​ടി ആ​ളു​ക​ളാ​ണ് നി​ല​വി​ൽ വാ​ട്ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.