അമേരിക്കയിൽ കടലില്‍ വീണു കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

usa jinu

അമേരിക്കയിലെ ഹൂസ്റ്റണില്‍ ബോട്ട് യാത്രക്കിടയില്‍ കടലില്‍ വീണു കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം നീറിക്കാട് കറ്റുവീട്ടില്‍ ജിനു ജോസഫി(39)ന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയിലാണ് ജിനു ജോസഫിനെ കടലില്‍ വീണു കാണാതാകുന്നത്. അപകടം നടക്കുമ്പോൾ മലയാളികളായ മൂന്നു കൂട്ടുകാരും കൂടെയുണ്ടായിരുന്നു. കൂട്ടുകാർക്കൊപ്പം കടലില്‍ ബോട്ടിങ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ജിനുവിനെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടലിൽ വീണു കാണാതാവുകയായിരുന്നു. ഭാര്യ ഫിന്‍സി പൂഴിക്കോല്‍ മണലേല്‍ കുടുംബാംഗമാണ്. മക്കള്‍: അലോവ്, അലോണ, അലോഷ്. മൃതദേഹം ഹൂസ്റ്റണ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതാണ്.