Monday, October 14, 2024
HomeKeralaടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു

ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നു ഏറെ നാളായി ചികിത്സയിലായിരുന്ന അവര്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് എറണാകുളത്തെ വീട്ടില്‍ വച്ചാണ് മരിച്ചത്. വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം നാളെ രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍ പള്ളിയിലാണ് സംസ്‌കാരം. പരേതനായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹറൈനില്‍ ഡോക്ടറായിരുന്ന മേരി ചാക്കോയുടെയും മകളാണ് അനിത. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അനിതയ്ക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലും വിദേശത്തുമായാണ് അനിത പഠനം പൂര്‍ത്തിയാക്കിയത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോ കോഴ്‌സ് പാസായ അനിത റിയാന്‍ സ്റ്റുഡിയോയുടെ എംഡിയാണ്. മേഘ, കാവ്യ എന്നിവരാണ് മക്കള്‍. മരുമക്കള്‍ ഗൗതം, ക്രിസ്റ്റഫര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments