ഉന്നാവ് പീഡനക്കേസ് പ്രതി കുല്‍ദീപ് സെംഗറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റുവാന്‍ ദില്ലി തിസ് ഹസാരി കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജയിലിലാണ് നിലവില്‍ കുല്‍ദീപ് സെംഗാറിനെ പാര്‍പ്പിച്ചിട്ടുള്ളത്. വിചാരണ തീരും വരെ എംഎല്‍എയെ തീഹാര്‍ ജയിലിലായിരിക്കും പാര്‍പ്പിക്കുക.
കുല്‍ദീപ് സിംഗ് സെംഗറിന്‍റെ സഹായിയും കേസിലെ മറ്റൊരു പ്രതിയുമായ ശശി സിംഗിനെയും തീഹാര്‍ ജയിലിലേക്ക് മാറ്റും. 2017 ജൂണ്‍ മൂന്നാം തീയതിയാണ് കുല്‍ദീപ് സെംഗാര്‍ എംഎല്‍എ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്നത്.
അയല്‍ക്കാരിയായ ശശി സിങ്ങ് ജോലി വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് ബിജെപി എംഎല്‍എയായ കുല്‍ദീപ് സെംഗാറുടെ വീട്ടിലെത്തിച്ചെന്നും ശശി സിങ് മുറിക്ക് കാവല്‍ നില്‍ക്കെ എംഎല്‍എ ബലാല്‍സംഗം ചെയ്തെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.