Sunday, October 6, 2024
HomeKeralaഎഴുമറ്റൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

എഴുമറ്റൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എഴുമറ്റൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഹൈടെക് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. കിഫ്ബി പദ്ധതിയില്‍ മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ മൂന്നുനില കെട്ടിടമായാണ് ഹൈടെക് കെട്ടിടം നിര്‍മ്മിക്കുന്നത്. എഴുമറ്റൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.റെജി തോമസ് അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍ കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം സുഗതകുമാരി, പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ ഷൈലമ്മ, ഹെഡ്മാസ്റ്റര്‍ ടി.പുരുഷോത്തമന്‍, പി.ടി.എ പ്രസിഡന്റ് ജി.അനില്‍കുമാര്‍, സാം കുട്ടി പാലയ്ക്കാമണ്ണില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments