റാന്നി ഗവ എല്‍പി ജിഎസിന് പുതിയ കെട്ടിട്ടം

നൂറ് വര്‍ഷം പിന്നിട്ട റാന്നി ഗവണ്‍മെന്റ് എല്‍പി ജിഎസിന് പുതിയ കെട്ടിട്ടം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് സമുച്ചയത്തിന്റെ ആദ്യഘട്ടം നിര്‍മാണം ആരംഭിച്ചത്. നിര്‍മാണ ഉദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിച്ചു.  റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിനോയ് കുര്യാക്കോസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുമാ വിജയകുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.ജി വേണുഗോപാല്‍,  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്.വള്ളിക്കോട്, പ്രഥമ അധ്യാപിക ബാലാമണിയമ്മ, പിടിഎ പ്രസിഡന്റ് അജയന്‍പിളള, സ്‌കൂള്‍ മനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു