Wednesday, September 11, 2024
HomeKerala' അഹങ്കാരിയായ മഹാബലി ' : കുമ്മനം രാജശേഖരന്‍

‘ അഹങ്കാരിയായ മഹാബലി ‘ : കുമ്മനം രാജശേഖരന്‍

മഹാബലി അഹങ്കാരിയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ‘വാമനന്റെ ഇടപെടലോടെ അഹങ്കാരം ശമിച്ച ബലി ദേവേന്ദ്രന് സമനായി അനശ്വരനാവുകയായിരുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് മഹാബലിയെ അഹങ്കാരിയായി ചിത്രീകരിച്ച് കുമ്മനം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഓണാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ഫേസ്ബുക്ക് പോസറ്റിലാണ് കുമ്മനത്തിന്റെ വിശേഷണം. പോസ്റ്റിട്ടതിനു പിന്നാലെ നിരവധിയാളുകള്‍ പ്രതിഷേധവുമായെത്തി. കേസരി പത്രം കഴിഞ്ഞ ഓണത്തിനു വാമനന്റെ ചിത്രം കവര്‍പേജായി നല്‍കിയിരുന്നു. അമിത് ഷാ വാമനജയന്തി ആശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വാമന ജയന്തി ആശംസകളായിരുന്നു നേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഓണം വാമന ജയന്തിയായി ആഘോഷിക്കാന്‍ സംഘപരിവാറുകാര്‍ ശ്രമിച്ചെങ്കിലും കേരളത്തില്‍ നിന്നും വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments