രണ്ട് പെണ്‍കുട്ടികളെ ഒരുമിച്ച് വിവാഹം കഴിക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസ് പൊളിച്ചു.തമിഴ്‌നാട്ടിലെ തിരുച്ചുഴിയിലാണ് വിവാഹവേദിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 31 കാരനായ രാമമൂര്‍ത്തിയാണ് ഇരട്ടക്കല്യാണത്തിന് ശ്രമിച്ച് പരാജയപ്പെട്ടത്. രാമമൂര്‍ത്തിയുടെ സഹോദരി കലൈശെല്‍വിയുടെ മകള്‍ രേണുകാദേവിയുമായാണ് ആദ്യം വിവാഹം ഉറപ്പിച്ചത്. എന്നാല്‍ ഇയാള്‍ രണ്ടാമത്തെ സഹോദരി അമുദവല്ലിയുടെ മകളെയും താലിചാര്‍ത്താന്‍ താല്‍പ്പര്യപ്പെടുകയായിരുന്നു. സഹോദരന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മകള്‍ ഗായത്രിയെ രാമമൂര്‍ത്തിക്ക് വിവാഹം കഴിച്ച് നല്‍കാന്‍ അമുദവല്ലി സമ്മതിച്ചു.തുടര്‍ന്ന് കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. വരന്റെയും വധുക്കളുടെയും ഫോട്ടോകള്‍ അടക്കമുള്ള കല്യാണക്കുറിയാണ് പുറത്തിറക്കിയത്. എന്നാല്‍ വധുവിന്റെ സ്ഥാനത്ത് രണ്ട് പേര്‍ പ്രത്യക്ഷപ്പെട്ട കൗതുകത്തിന്റെ പേരില്‍ കല്യാണക്കത്ത് വൈറലായി. ഇതോടെ വിവരം സാമൂഹ്യക്ഷേമ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസ് സഹായത്തോടെ, അമുദവല്ലിയെ കൂടി കല്യാണം കഴിക്കാനുള്ള രാമമൂര്‍ത്തിയുടെ നീക്കം തടയുകയായിരുന്നു. തനിക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കാമെന്ന് ജാതകത്തില്‍ കണ്ടെത്തിയതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് രാമമൂര്‍ത്തി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് രേണുകാ ദേവിയുമായുള്ള വിവാഹം അധികൃതരുടെ സാന്നിധ്യത്തില്‍ നടത്തുകയും ചെയ്തു.
രണ്ട് പെണ്‍കുട്ടികളെ ഒരുമിച്ച് വിവാഹം കഴിക്കാൻ ശ്രമം പൊളിച്ചു
RELATED ARTICLES