ബിയര്‍ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ഓടിക്കൂടിയവര്‍ ബിയര്‍ കടത്തി. നിലമ്പൂര്‍ കെഎന്‍ജി റോഡില്‍ പൂച്ചക്കുത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബിവറേജസ് കോര്‍പറേഷന്റെ അങ്ങാടിപ്പുറം ഡിപ്പോയില്‍ നിന്നും ബിയറുമായി എടക്കരയിലെ സ്വകാര്യ ബാര്‍ ഹോട്ടലിലേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകരുകയും ലോറി മറിയുകയും ചെയ്തു. 515 കെയ്‌സാണ് ലോറിയിലുണ്ടായിരുന്നത്. ഓരോ കെയ്‌സിലുമായി 12 കുപ്പികള്‍ വീതം 6180 കുപ്പികളുണ്ടായിരുന്നു. ലോറി മറിഞ്ഞതോടെ കുറച്ചു കുപ്പികള്‍ പൊട്ടി റോഡിലൊഴുകി. ഇതോടെ അപകടസ്ഥലത്തെത്തിയവര്‍ പരിക്കേറ്റവരെ നോക്കാതെ ബിയര്‍ കടത്താനും തുടങ്ങി. എന്നാല്‍ ആരോ ഒരാള്‍ ഫയര്‍ ഫോഴ്‌സിലേക്ക് വിവരം അറിയിക്കുകയായിരുന്നു. അപകട സ്ഥലത്തെത്തിയവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ ബിയര്‍ കുപ്പികള്‍ കടത്തുകയാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ഉടന്‍ ആംബുലന്‍സ് അയയ്ക്കാനും പറഞ്ഞുവെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ പറയുന്നു. പോലീസും ഫയര്‍ ഫോഴ്‌സും എത്തിയതിന് ശേഷമാണ് ബിയര്‍ എടുത്തവര്‍ പിന്മാറിയത്. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയിലാക്കിയ ശേഷം പോലീസ് സ്ഥലത്ത് കാവല്‍ നിന്നു. മറ്റൊരു ലോറിയെത്തി ബാക്കിയുള്ള ബിയര്‍ മാറ്റുകയായിരുന്നു. മൂത്തേടം ഫാത്വിമ കോളജ് ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച ഷിറോണ്‍.
ബിയര്‍ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ചു; ജനം പരിക്കേറ്റവരെ നോക്കാതെ ബിയര്‍ കടത്തി
RELATED ARTICLES