ജലപ്രളയസമയത്ത് ജര്‍മ്മനിയിൽ പോയത് തെറ്റെന്ന് മന്ത്രി കെ.രാജു

k raju

ജലപ്രളയസമയത്ത് ജര്‍മ്മന്‍ യാത്ര നടത്തിയതില്‍ തെറ്റ് തിരിച്ചറിയുന്നതായി മന്ത്രി കെ.രാജു. ജര്‍മനി യാത്ര തെറ്റായിരുന്നുവെന്നു ബോധ്യപ്പെട്ടു. പാര്‍ട്ടിയുടെ അച്ചടക്ക നടപടി മനസ്സറിഞ്ഞ് ഉള്‍ക്കൊള്ളുന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ യാത്ര പാര്‍ട്ടിക്ക് കളങ്കമായെന്നു യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യാത്ര തെറ്റായിപ്പോയെന്ന് ജര്‍മന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം മന്ത്രി പ്രതികരിച്ചിരുന്നു. അതേസമയം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫിസും മന്ത്രിയുടെ നടപടിയില്‍ അതൃപ്തി വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയുടെ നിഴലായി റവന്യു മന്ത്രി മാറിയെന്നും യോഗം കുറ്റപ്പെടുത്തുകയുണ്ടായി.