ഗു​രു​ക്ക​ന്‍​മാ​ര്‍​ക്ക് പ​ക​രമായിത്തീരാൻ ഗൂഗിളിന് കഴിയില്ലെന്ന് ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു

venkaiya naidu
ഗു​രു​വി​ന് പ​ക​ര​മാ​കി​ല്ല ഗൂ​ഗി​ള്‍ എ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു. ദേ​ശീ​യ അ​ധ്യാ​പ​ക പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു സം​സാ​രി​ക്ക​വേ​യാ​ണ് രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല മു​ന്നോ​ട്ടു കു​തി​ക്കു​ന്പോ​ഴും ഗു​രു​ക്ക​ന്‍​മാ​ര്‍​ക്ക് പ​ക​രം വെ​ക്കാ​ന്‍ മ​റ്റൊ​രു സം​വി​ധാ​ന​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ച​ത്. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം മാ​തൃ​ഭാ​ഷ​യി​ല്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണം. ഇ​തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ മു​ന്‍​കൈ എ​ടു​ക്ക​ണം. ജ​നി​ച്ച  നാ​ട്ടി​ല്‍ ഗു​രു​വി​ന് മു​ന്‍​പി​ല്‍ മണ്ണിൽ എ​ഴു​തി പ​ഠ​നം ആ​രം​ഭി​ച്ച ത​നി​ക്ക് രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ഉ​യ​ര്‍​ന്ന പ​ദ​വി​യി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഓ​രോ വി​ദ്യാ​ര്‍​ഥി​യെ​യും പ​ര​സ്പ​രം അ​റി​ഞ്ഞു കൊ​ണ്ടു​ള്ള സൗ​ഹാ​ര്‍​ദ അ​ന്ത​രീ​ക്ഷം അ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണം. അ​വ​രു​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍ അ​റി​ഞ്ഞു പ്ര​വ​ര്‍​ത്തി​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ഭി​ന്ന രു​ചി​ക​ളി​ലു​ള്ള പ​ഠ​ന രീ​തി​ക​ള്‍ ഉ​ള്ള​ത് പോ​ലെ ത​ന്നെ അ​ധ്യാ​പ​ക​ര്‍​ക്ക് അ​ധ്യാ​പ​ന​ത്തി​ന് വി​ഭി​ന്ന രീ​തി​ക​ള്‍ ഉ​ണ്ടാ​ക​ണം. ടാ​ഗോ​റും, അ​ര​ബി​ന്ദോ​യും മ​ഹാ​ത്മാ ഗാ​ന്ധി​യും വി​വ​രി​ച്ചു ത​ന്ന പ്ര​വ​ര്‍​ത്തി​ക​ളി​ലൂ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ധ്യാ​പ​ക​ര്‍ കൂ​ടു​ത​ല്‍ പ്ര​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.