കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

afghan

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് മൂന്നു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കിഴക്കന്‍ കാബൂളില്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കു സമീപമാണ് സ്‌ഫോടനം ഉണ്ടായത്. അതീവസുരക്ഷാ മേഖലയായ ഷഷ്ദരാക്കിലെ ചെക്ക്‌പോസ്റ്റിനെ ലക്ഷ്യമിട്ടു കൊണ്ടായിരുന്നു സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതു വരെയും ആരും ഏറ്റെടുത്തിട്ടില്ല.