Thursday, March 28, 2024
HomeNationalഎയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻധനമന്ത്രി പി ചിദംബരത്തിന് മുൻകൂർ ജാമ്യം

എയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻധനമന്ത്രി പി ചിദംബരത്തിന് മുൻകൂർ ജാമ്യം

എയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻധനമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും മുൻകൂർ ജാമ്യം. ദില്ലിയിലെ റോസ് അവന്യൂ പ്രത്യേക കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.3,500 കോടി രൂപയുടെ വൻ ഇടപാടായിരുന്നു എയർസെൽ – മാക്സിസ് ടെലികോം കമ്പനികളുടെ ലയനം. എന്നാൽ ഇതിൽ 800 മില്യൺ കോടിയുടെ നിക്ഷേപം എയർസെൽ കമ്പനിക്ക് ലഭിച്ചത് വഴിവിട്ട രീതിയിലൂടെയാണെന്നതാണ് കേസിനാസ്പദമായ സംഭവം. അതേസമയം, ഇന്ന് സുപ്രീംകോടതിയിൽ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി തള്ളി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments