വീടുകള്‍ കേന്ദ്രികരിച്ച് പെണ്‍വാണിഭം നടത്തി വന്നിരുന്ന സെക്‌സ് റാക്കറ്റ് സംഘം പൊലീസ് പിടിയില്‍. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് വീട് കേന്ദികരിച്ച് സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിച്ചു വന്നിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത് . ഇന്നലെ രാത്രിയാണ് ഈ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. പൊലീസ് നടത്തിയ റെയ്ഡില്‍ റാക്കറ്റിന്റെ മുഖ്യ നടത്തിപ്പുകാരിയായ ഗജനി തിവാരിയടക്കം രണ്ട് യുവതികളേയും രണ്ട് ചെറുപ്പക്കാരേയും പിടികൂടി. രണ്ടാമത്തെ യുവതി ബംഗാള്‍ സ്വദേശിനിയാണ്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റര്‍ ചെയ്തു. ഗജനി തിവാരി ഇതിന് മുന്‍പും ഇത്തരം കേസുകളില്‍ പൊലിസ് പിടിയിലായിട്ടുണ്ട്.
പെണ്‍വാണിഭ സംഘം പോലീസ് പിടിയിൽ
RELATED ARTICLES