Friday, March 29, 2024
HomeNationalചോരയിൽ കുളിച്ച ബാലനെ പോലീസിനു നോക്കാൻ മനസ്സില്ല

ചോരയിൽ കുളിച്ച ബാലനെ പോലീസിനു നോക്കാൻ മനസ്സില്ല

തല പൊട്ടി ചോരയൊലിച്ച് സ്‌റ്റേഷനിലേക്ക് എത്തിയ പിഞ്ചു ബാലനെ തിരിഞ്ഞ് നോക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍. ഉത്തര്‍പ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് പരിക്ക് പറ്റി ചോര ഒലിപ്പിച്ച് നില്‍ക്കുന്ന പിഞ്ചു ബാലനോട് ഇത്രയും ക്രൂരമായ രീതിയില്‍ പൊലീസ് പെരുമാറുന്നതായുള്ള ചിത്രങ്ങള്‍ പുറത്ത് വന്നത്. ഗ്രാമത്തിലെ മറ്റൊരു സംഘവുമായി നടന്ന കശപിശക്കിടയിലാണ് ബാലന് തലയ്ക്ക് പരിക്ക് പറ്റിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് പയ്യനെ സ്‌റ്റേഷനില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റി ചോര ഒലിക്കുന്ന ബാലനെ ആശുപത്രിയില്‍ എത്തിച്ച് വേണ്ട ചികിത്സ നല്‍കുന്നതിന് പകരം പൊലീസ് ഉദ്യാഗസ്ഥര്‍ ഓഫീസിനുള്ളിലെ കടലാസു ജോലികള്‍ തീര്‍ക്കുവാനുള്ള തിരക്കിലായിരുന്നു. ചിത്രം പുറത്ത് വന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലിസിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments