Wednesday, November 6, 2024
HomeCrimeമദ്യം കുടിപ്പിച്ച്‌ പ്രായപൂർത്തിയാകാത്ത പെണ്ണിനെ പീഡിപ്പിച്ചു

മദ്യം കുടിപ്പിച്ച്‌ പ്രായപൂർത്തിയാകാത്ത പെണ്ണിനെ പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 3 യുവാക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതിന് ശേഷം പീഡിപ്പിച്ചു. കുറ്റം ആരോപിക്കപ്പെട്ട യുവാക്കളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ കാമുകനാണ്. കൊല്‍ക്കത്തയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ദുര്‍ഗ്ഗാപൂജയുടെ ഭാഗമായുള്ള ആഘോഷങ്ങള്‍ കാണുവാനായാണ് പെണ്‍കുട്ടി യുവാക്കള്‍ക്കൊപ്പം വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. ആഘോഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയേയും കൊണ്ട് ആളൊഴിഞ്ഞ ഫ്‌ളാറ്റില്‍ കൊണ്ട് പോയ യുവാക്കള്‍ ഇവിടെ വെച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments