Wednesday, November 6, 2024
HomeInternationalക്രിസ്മസ് അപ്പൂപ്പന്‍ ജീവിച്ചിരുന്ന വ്യക്തിയാണെന്ന് തെളിവ് കണ്ടെത്തി

ക്രിസ്മസ് അപ്പൂപ്പന്‍ ജീവിച്ചിരുന്ന വ്യക്തിയാണെന്ന് തെളിവ് കണ്ടെത്തി

ക്രിസ്മസ് നാളുകളില്‍ സമ്മാനങ്ങളുമായി എത്തുന്ന അപ്പൂപ്പനാണ് സാന്താക്ളോസ്. മഞ്ഞുപോലെ വെളുത്ത താടിയും കുടവയറുമുള്ള സാന്താക്ളോസ് അപ്പൂപ്പന്‍ ചുവന്ന കോട്ടും തൊപ്പിയുമണിഞ്ഞാണ് എത്തുക. കുഞ്ഞുങ്ങൾക്കു സമ്മാനപ്പൊതികളുമായി ഡിസംബറിന്റെ കുളിരണിയുന്ന രാവിൽ എത്തുന്ന ക്രിസ്മസ് പാപ്പ വെറും കഥയല്ല. സാന്താക്ലോസ് എന്ന ക്രിസ്മസ് അപ്പൂപ്പൻ ജീവിച്ചിരുന്ന വ്യക്തിയാണെന്നും സാന്താക്ലോസിന്റെ ശവകുടീരം പുരാവസ്തു ഗവേഷകർ തുർക്കിയിൽ കണ്ടെത്തിയിരിക്കുന്നു.

നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്‍റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്താക്ളോസായി മാറിയത്. ഡിസംബര്‍ ആറിനാണ് വിശുദ്ധ നിക്കോളസിന്‍െറ അനുസ്മരണദിനം. ഡച്ചുകാരാണ് സെന്‍റ് നിക്കോളസിനെ ക്രിസ്മസ് സമ്മാനങ്ങള്‍ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങിയത്. ഡച്ച്കോളനികളിലൂടെ ഈ രീതി സാര്‍വ ദേശീയമാവുകയും ചെയ്തു. സെന്‍റ് നിക്കോളസ് എന്നത് ലോപിച്ച് സാന്താക്ളോസുമായി. ഇന്ന് സാന്താക്ളോസ് അപ്പൂപ്പന്‍, ക്രിസ്മസ് പപ്പാ, അങ്കിള്‍ സാന്താക്ളോസ് എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു.

ക്രിസ്മസ് അപ്പൂപ്പൻ, സാന്താക്ലോസ് തുടങ്ങിയ പേരുകളുള്ള സെന്റ് നിക്കോളാസിന്റെ ശവകുടീരമാണ് തെക്കൻ തുർക്കിയിലുള്ള ഡിമറിലെ (പണ്ടത്തെ മിറ) പുരാതന പള്ളിക്കടിയിൽ കണ്ടെത്തിയത്. എഡി നാലാം നൂറ്റാണ്ടിൽ തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണു നിക്കോളാസ് ജനിച്ചതെന്നാണു വിശ്വാസം. ഇവിടെത്തന്നെയാണു ശവകുടീരവുമുള്ളത്. പള്ളിക്കു താഴെ കണ്ടെത്തിയ വിള്ളലുകളിൽ ഇലക്ട്രോണിക് സർവേ നടത്തിയപ്പോഴാണ് പഴയ ശവകുടീരത്തിന്റെ സാന്നിധ്യം തെളിഞ്ഞത്.

വലിയ നാശം സംഭവിക്കാത്ത രീതിയിലാണു കല്ലറയെന്ന് അന്റാലിയ പൈതൃക അതോറിറ്റി തലവൻ സെമിൽ കാരാബയ്റം പറഞ്ഞു. മൊസൈക് പാളികൾ നീക്കി കല്ലറ പുറത്തെടുക്കാൻ കുറച്ചധികം സമയമെടുത്തേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെത്തൽ അദ്ഭുതപ്പെടുത്തിയെന്നും പ്രദേശത്തെ വിനോദസഞ്ചാരത്തെ വലിയ തോതിൽ സഹായിക്കുമെന്നും പര്യവേഷണ തലവൻ‌ പ്രഫസർ സെമ ദോഗൻ പറഞ്ഞു.

പത്തൊൻപതാം വയസ്സിൽ വൈദികനായ നിക്കോളാസ്, പിന്നീട് മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു. പതിനൊന്നാം നൂറ്റാണ്ട് വരെ നിക്കോളാസിന്റെ ഭൗതികദേഹം ഡിമറിലെ പള്ളിയിൽ ഉണ്ടായിരുന്നു. പിന്നീട്, 1087 ൽ ഇറ്റാലിയൻ നാവികർ തിരുശേഷിപ്പ് തുർക്കിയിൽ നിന്നും ഇറ്റലിയിലെ ബാരിയിലേക്കു കടത്തിക്കൊണ്ടു പോയി. സെന്റ് നിക്കോളാസിന്റെ അനുഗ്രഹം തേടി ബാരിയിലെ ഡി സാൻ നിക്കോള ബസിലിക്കയിലേക്കു തീർഥാടകർ ഒഴുകിയെത്തി. ഇവിടെയാണ് സെന്റ് നിക്കോളാസിന്റെ തിരുശേഷിപ്പുകൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നാണിപ്പോഴും വിശ്വാസം.

എന്നാൽ, തുർക്കിയിലെ വിദഗ്ധർ പറയുന്നത് മറ്റൊരു കഥയാണ്. അന്ന് ഇറ്റാലിയൻ നാവികർ തട്ടിയെടുത്തത് സെന്റ് നിക്കോളാസിന്റെ തിരുശേഷിപ്പല്ല. ആളുമാറി വേറെ അസ്ഥികളാണു കൊണ്ടുപോയതെന്ന് ഇവിടത്തെ പുരോഹിതർ പറയുന്നു. ഇപ്പോൾ കണ്ടെത്തിയത് നിക്കോളാസിന്റെ യഥാർഥ ശവകുടീരം തന്നെയാണെന്നും ഇവർ ഉറപ്പിക്കുന്നു.

ആംഗ്ളോ അമേരിക്കന്‍ പാരമ്പര്യമുള്ള നാടുകളില്‍ സാന്താക്ളോസിന്‍െറ വരവ് പ്രത്യേക രീതിയിലാണ്. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച് ക്രിസ്മസ് തലേന്ന് പാതിരാത്രിയില്‍ ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ളോസ് എത്തുന്നത്. ഓരോ വീടുകളുടെയും ചിമ്മിനികളിലൂടെ അകത്തത്തെുന്ന സാന്താ ആരും കാണാതെ സമ്മാനങ്ങള്‍ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്മസ് നാളുകളില്‍ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചുവെക്കുക എന്നീ രീതികള്‍ പ്രചാരത്തിലുണ്ട്. സാന്താക്ളോസ് അപ്പൂപ്പന്‍ ക്രിസ്മസ് തലേന്ന് ആരുമറിയാതെ വെച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments