Sunday, October 13, 2024
HomeKeralaഅനര്‍ഹമായി മുന്‍ഗണനാകാര്‍ഡ് കൈവശം വച്ച്‌ റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയവരില്‍ നിന്ന് 8.96 ലക്ഷം രൂപ പിഴ...

അനര്‍ഹമായി മുന്‍ഗണനാകാര്‍ഡ് കൈവശം വച്ച്‌ റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയവരില്‍ നിന്ന് 8.96 ലക്ഷം രൂപ പിഴ ഈടാക്കി

അനര്‍ഹമായി മുന്‍ഗണനാകാര്‍ഡ് കൈവശം വച്ച്‌ റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയവരില്‍ നിന്ന് ആഗസ്റ്റ് 31 വരെ 58.96 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. സിവില്‍ സപ്ലൈസ് വകുപ്പിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹരെ കണ്ടെത്തിയത്.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം മുന്‍ഗണന പട്ടികയില്‍ കേരളത്തിനുള്‍പ്പെടുത്താനാവുന്നത് 1,54,80,040 പേരെയാണ്. ഇതു പ്രകാരം തയ്യാറാക്കിയ അന്തിമപട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിരുന്നു. ഇവരെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് ലഭ്യമായ ഡാറ്റാ മാപ്പിംഗ് നടത്തി അനര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റുന്ന നടപടി തുടരുന്നുണ്ട്. ഇതുവരെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഈ രീതിയില്‍ ഒഴിവാക്കുകയും ഇത്രയും തന്നെ അര്‍ഹരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട് (ഏകദേശം 16.75 ലക്ഷം അംഗങ്ങള്‍).

മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ എ.എ.വൈ/ പി.എച്ച്‌.എച്ച്‌ വിഭാഗങ്ങളില്‍ തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത 59,038 കുടുംബങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. ഈ കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കി പകരം അദാലത്തുകള്‍ നടത്തി കണ്ടെത്തിയ അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവരില്‍ അര്‍ഹരുണ്ടെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. വസ്തുതകള്‍ മറച്ച്‌ വച്ച്‌ മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്ബോളവില ഈടാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments