യൂട്ടാ മേയര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

Utah mayor
Utah mayor killed while deployed in Afghanistan

Reporter : പി.പി. ചെറിയാന്‍, Dallas

യൂട്ടായിലെ ഒരു ചെറിയ നഗരത്തിന്റെ മേയറായ ബ്രന്റ് ടെയ്‌ലര്‍ നവംബര്‍ മൂന്നിനു ശനിയാഴ്ച അഫ്ഗിനിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സിലെ അംഗമാണ് മേയര്‍ക്കെതിരേ നിറയൊഴിച്ചത്. വെടിവെച്ചയാളെ അഫ്ഗാന്‍ ഫോഴ്‌സിലെ മറ്റു പട്ടാളക്കാര്‍ ഉടന്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു.

2009 മുതല്‍ സിറ്റി കൗണ്‍സില്‍ അംഗമായിരുന്ന ബ്രന്റ് 2013-ലാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. യു.എസ് അഫ്ഗാന്‍ ഫോഴ്‌സില്‍ അംഗമാണ് ബ്രന്റ് താത്കാലികമായ മേയര്‍ സ്ഥാനം രാജിവെച്ച് യൂട്ടാ ആര്‍മി നാഷണല്‍ ഗാര്‍ഡായി പ്രവര്‍ത്തിക്കുകയായിരുന്നു. മറ്റൊരു യു.എസ് സര്‍വീസ് മെമ്പര്‍ക്കും വെടിയേറ്റിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് കാണ്ഡഹാര്‍ പ്രോവിന്‍സില്‍ സേനയെ നിയോഗിച്ചത്.

മേയറുടെ മരണത്തില്‍ സിറ്റി കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. സമൂഹത്തില്‍ ഉയര്‍ന്ന അംഗീകാരം ലഭിച്ച വ്യക്തിയാണ് മേയര്‍ ബ്രന്റ് എന്നു സിറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.