Friday, April 19, 2024
HomeKeralaശ്രീധരന്‍പിള്ള നീലത്തൊട്ടിയില്‍ വീണ കുറുക്കനെന്ന് ചെന്നിത്തല

ശ്രീധരന്‍പിള്ള നീലത്തൊട്ടിയില്‍ വീണ കുറുക്കനെന്ന് ചെന്നിത്തല

ശ്രീധരന്‍പിള്ള നീലത്തൊട്ടിയില്‍ വീണ കുറുക്കനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നീലത്തൊട്ടിയില്‍ വീണ കുറുക്കന് പിന്നീട് ഓരിയിടേണ്ടി വന്നുവെന്ന് പറഞ്ഞ പോലെയാണ് ഇപ്പോള്‍ വസ്തുതകള്‍.

അദ്ദേഹത്തിന്റെ മുഖമെന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു വിശ്വാസ സംരക്ഷണമല്ല, ഈ അജണ്ടയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.നീലതൊട്ടിയില്‍ വീണ കുറുക്കന്റെ അവസ്ഥയാണ് അദ്ദേഹത്തിനിപ്പോള്‍ ഉണ്ടായിരിക്കുന്നത്. അവസരം വന്നപ്പോള്‍ സത്യം പുറത്തുവന്നു.കേരളത്തിലെ ജനങ്ങള്‍ക്ക് ഈ അജണ്ട മനസ്സിലാകും. അങ്ങനെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക് ആകില്ല.  രാജീവ് കണ്ഠരര് ബിജെപി പ്രസിഡന്റിന്റെ അഭിപ്രായം തേടിയെന്നത് വിശ്വസിക്കുന്നില്ല. കുട്ടിക്കാലം മുതലേ അദ്ദേഹത്തെ അറിയാം. അവരൊക്കെ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരാണ്.

തന്ത്രി കുടുംബം ബിജെപിയുടെ ഒപ്പം നില്‍ക്കുന്നവരല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളില്‍ നിന്നും ബിജെപി ഒറ്റപ്പെടുമെന്നും ആര്‍എസ്‌എസ്-ബിജെപി അജണ്ട ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീധരന്‍പിള്ള പറഞ്ഞ അജണ്ട കെണിയാണ് അതില്‍ വീണത് കോണ്‍ഗ്രസും എന്‍എസ്‌എസുമാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും പ്രതികരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments