വാളയാര്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നിഷേധിച്ചതില്‍ പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പാലക്കാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് വാളയാര്‍ കേസിലെ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായതും അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. വി.ടി. ബല്‍റാമിന്റെ നോട്ടീസിന് അനുമതിയാണ് സ്പീക്കര്‍ നിഷേധിച്ചത് .