മിസോറമിന്റെ ഗവര്‍ണറായി ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തു

sreedharan pilla

മിസോറമിന്റെ പതിനഞ്ചാമത് ഗവര്‍ണറായി അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തു. ഐസ്വാള്‍ രാജ്ഭവനില്‍ രാവിലെ 11.30ന് നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുത്തു.

മിസോറം ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. വക്കം പുരുഷോത്തമന്‍,കുമ്മനം രാജശേഖരന്‍ എന്നിവരാണ് ഇതിന് മുന്‍പ് ഗവര്‍ണറായ മലയാളികള്‍.