Tuesday, April 23, 2024
HomeNationalബാബരി മസ്ജിദ് കേസ് അന്തിമ വാദം 2018 ഫെബ്രുവരി 8 മുതല്‍

ബാബരി മസ്ജിദ് കേസ് അന്തിമ വാദം 2018 ഫെബ്രുവരി 8 മുതല്‍

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ അന്തിമ വാദം 2018 ഫെബ്രുവരി എട്ടു മുതല്‍ കേള്‍ക്കുമെന്ന് സുപ്രീം കോടതി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ അന്തിമ വാദം കേള്‍ക്കല്‍ നീട്ടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള മൂന്നംഗ ബെഞ്ച് അന്തിമ വാദത്തിന് തിയ്യതി കുറിച്ചത്.അയോധ്യ കേസിന് രാജ്യത്തെ ജനങ്ങളെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്നും അതിനാല്‍, വാദം കേള്‍ക്കല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കുന്നതാണ് ഉചിതമെന്നും സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ അഡ്വ. കബില്‍ സിബല്‍ വാദിച്ചു. മൂന്നംഗം ബെഞ്ചിനു പകരം അഞ്ചോ ഏഴോ ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ച് വാദം കേള്‍ക്കണമെന്നും സിബല്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കും മുമ്പ് വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കണം എന്നാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി വാദിച്ചത്. ഒരു വ്യക്തിക്കു വേണ്ടി മാത്രം ഇത്ര പ്രധാനപ്പെട്ട കേസ് എന്തിനാണ് നേരത്തെ വാദം കേള്‍ക്കുന്നത് എന്ന് കപില്‍ സിബല്‍ ചോദിച്ചു. ദീപക് മിശ്ര വിരമിക്കുന്ന 2018 ഒക്ടോബറിനു മുമ്പ് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാവില്ലെന്ന് മുസ്ലിം സംഘടനക്കു വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. എന്നാല്‍ ഈ വാദം തള്ളിയ കോടതി, 2018 ഫെബ്രുവരി എട്ട് മുതല്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കും എന്ന് വ്യക്തമാക്കുകയായിരുന്നു. കപില്‍ സിബലും ദുഷ്യന്ത് ദാവെയും രാജീവ് ധവാനും കോടതി നടപടികളില്‍ നിന്ന് വിടുതല്‍ തേടിയെങ്കിലും വിട്ടുനില്‍ക്കാന്‍ കോടതി അംഗീകാരം നല്‍കിയില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments