Saturday, April 20, 2024
HomeKerala"ആരോടും പരിഭവം ഇല്ല. സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക്" ഫാദര്‍ ടോം

“ആരോടും പരിഭവം ഇല്ല. സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക്” ഫാദര്‍ ടോം

സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക് പോകുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചില്ല.അതിനാല്‍ തന്നെ അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും ഫാദര്‍ ടോം ഉഴുനാല്‍ പറഞ്ഞു. ആരോടും പരിഭവം ഇല്ല. സഭ ആവശ്യപ്പെട്ടാല്‍ യമനിലേക്ക് പോകാം. തട്ടിക്കൊണ്ട് പോയവരോട് ദേഷ്യമില്ല- ഫാദര്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെ നീണ്ട തടവ്. ഒപ്പമുണ്ടായിരുന്നവരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഭീകരര്‍ തന്നോട് അത്തരത്തില്‍ പെരുമാറിയില്ല.ഉപദ്രവവും ഉണ്ടായില്ല. അതുകൊണ്ടുതന്നെ അവരെ കുറിച്ചു പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നു. ജനസേവനം മാത്രമാണ് ലക്ഷ്യം. അതിനായി ഇവിടെ നിയോഗിച്ചാലും സന്തോഷത്തോടെ പോകുമെന്നും ഫാദര്‍ പറഞ്ഞു. 556 ദിവസങ്ങള്‍ ഭീകരരുടെ തടവില്‍ കഴിഞ്ഞ ശേഷം സെപ്റ്റംബര്‍ 12 നു ആണ് ഫാദര്‍ ടോം ഉഴുന്നാല്‍ മോചിതനായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments