സവാള ഒരു രൂപയ്ക്ക് വില്‍ക്കാന്‍ മണ്ണിനോട് മല്ലടിച്ച കര്‍ഷകന്‍ നിര്‍ബന്ധിതമാവുമ്പോള്‍ ഇതേ സവാള കേരളത്തില്‍ എത്തുമ്പോള്‍ ഉപഭോക്താവ് നല്‍കേണ്ടി വരുന്നത് 22 രൂപയോളം. സവാളയ്ക്ക് വില ഇടിഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കേരളത്തിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 13 രൂപയാണ് വില. ഉപഭോക്താവിന്റെ കൈകളിൽ എത്തുമ്പോള്‍ 22 രൂപവരെ വില.
മഹാരാഷ്ട്രയില്‍ നിന്നാണ് കോട്ടയം മാര്‍ക്കറ്റില്‍ സവാള എത്തുന്നത്. അവിടെ എഴ് മുതല്‍ എട്ട് രൂപ വരെയാണ് ഇടനിലക്കാര്‍ ഈടാക്കുന്നത്. പത്തു ടണ്‍ സവാള കോട്ടയത്ത് എത്തിക്കുന്നതിന് 43,000 രൂപയാണ് ലോറിവാടക നല്‍കേണ്ടത്. ഇതിനു പുറമെയാണ് കയറ്റിറക്കുമതി ചെലവ്. ചെറുകിടവ്യാപാരികളില്‍ എത്തുമ്ബോള്‍ വില നാല് മുതല്‍ അഞ്ച് രൂപവരെ പിന്നെയും വര്‍ധിക്കും
. റിലയന്‍സ് പോലുള്ള കുത്തക കമ്പനികള്‍ക്ക് സവാള അടക്കമുള്ള പച്ചക്കറികള്‍ ശേഖരിക്കാന്‍ വന്‍തോതിലുള്ള ശീതീകരണസംവിധാനമുണ്ട്. ഇവ ദിവസങ്ങളോളം സൂക്ഷിക്കാനാവും. കര്‍ഷകരില്‍നിന്നും വിലയിടിച്ചാണ് കുത്തകകള്‍ ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നത്. സര്‍ക്കാര്‍ ഇടപെടാതെ മാറി നില്‍ക്കുന്നതു മൂലം കമ്ബോളം നിയന്ത്രിക്കുന്നത് ഇത്തരം കുത്തകകളാണ്. സാധനങ്ങളുടെ വിലനിയന്ത്രണാധികാരവും ഇവര്‍ക്കു തന്നെ. കര്‍ഷകരാണ് ഇതുമൂലം ദുരിതത്തിലാവുന്നത്.