നടി പൊന്നമ്മ ബാബു കേവലം ഒരു അഭിനേത്രി മാത്രമല്ല അലിവുള്ള വ്യക്‌തി കൂടിയാണ്. സ്വന്തം വൃക്ക പോലും ദാനം ചെയ്യാൻ തയ്യാറാണ്. നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി സേതു ലക്ഷ്മിയുടെ കണ്ണുനീരിന് മുൻപിലാണ് കരുണയുടെ കരം നീട്ടിയിരിക്കുന്നത് . സങ്കടക്കടലിൽ മുങ്ങി താഴുന്ന നടി സേതുലക്ഷ്മിയുടെ ഇരുവൃക്കകളും തകരാറിലായ മകന് വേണ്ടിയാണ് നടി പൊന്നമ്മ ബാബു രംഗത്തെത്തിയത്. ഇരുവൃക്കകളും തകരാറിലായ സേതുലക്ഷ്മിയുടെ മകന് ശസ്ത്രക്രിയ്ക്ക് ലക്ഷങ്ങള്‍ ചിലവ് വരും.
യാതൊരു നിവര്‍ത്തിയില്ലെന്നും നല്ലവരായ നിങ്ങള്‍ സഹായിക്കണമെന്നുമുള്ള സേതുലക്ഷ്മിയുടെ ആവശ്യം കേട്ടാണ് നടി പൊന്നമ്മ സഹായഹസ്തവുമായി രംഗത്തെത്തിയത് . ദിവസങ്ങള്‍ക്കുള്ളില്‍ സിനിമയ്ക്കുള്ളിലും പുറത്തുമായി നിരവധി ആളുകളായിരുന്നു സേതുലക്ഷ്മിയ്ക്കും കുടുംബത്തിനും സഹായവുമായി എത്തിയിരുന്നത്. ഏറ്റവും ശ്രദ്ധേയം നടി പൊന്നമ്മ ബാബുവിന്റെ തീരുമാനമാണ്. തന്റെ വൃക്ക വരെ നല്‍കാന്‍ തയ്യാറാണെന്നാണ് പൊന്നമ്മ ബാബു അറിയിച്ചിരിക്കുന്നത്.
കോമഡി പരിപാടികള്‍ക്ക് പോയി കൊണ്ടിരുന്ന നടി സേതുലക്ഷ്മിയുടെ മകന്‍ കിഷേറിന് ഇരുവൃക്കകളും തകരാറിലായിരുന്നു. വൃക്ക മാറ്റി വെക്കുക അല്ലാതെ മറ്റ് വഴികളൊന്നും മുന്നിലുണ്ടായിരുന്നില്ല. 14 വര്‍ഷത്തിനിടെ അഞ്ചാറ് ആശുപത്രികളെങ്കിലും ഞാനും അവനും കയറി ഇറങ്ങിയിട്ടുണ്ട്. ചികിത്സാ ചിലവ് കൈയില്‍ നില്‍ക്കാതെ വന്നതോടെ പല ആശുപത്രികളില്‍ നിന്നും ഗതിയില്ലാതെ തിരിച്ചിറങ്ങുകയായിരുന്നു. എന്നും നടി സേതുലക്ഷ്മി പറഞ്ഞിരുന്നു.
ഫേസ്ബുക്ക് വഴി വൈറലായ സേതുലക്ഷ്മിയുടെ വീഡിയോ കണ്ടതോടെ സിനിമയ്ക്കുള്ളില്‍ നിന്നും അല്ലാതെയും നിരവധി ആളുകളായിരുന്നു സഹായവുമായി എത്തിയത്. നിങ്ങളുടെ എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും ലഭിച്ചതോടെ മകനെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇപ്പോഴത്തെ അവസ്ഥ തീരെ വഷളാണെന്നും സേതുലക്ഷ്മി വ്യക്തമാക്കിയിരുന്നു.
സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ സമ്മതം അറിയിച്ച് മൂന്ന് പേരാണ് രംഗത്തെത്തിയത്. അതിലൊരാള്‍ നടി പൊന്നമ്മ ബാബു ആണെന്നുള്ളതാണ് ശ്രദ്ധേയം. മകന് വേണ്ടി കണ്ണീര്‍ വാര്‍ത്തിരുന്ന സേതുലക്ഷ്മിയമ്മയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് പൊന്നമ്മ ബാബുവിന്റെ വിളി എത്തുന്നത്. ഇക്കാര്യം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്.
ചേച്ചി പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്‌നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ.. ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം. ഞാന്‍ വരും. എന്നുമാണ് പൊന്നമ്മ ബാബു പറഞ്ഞിരുന്നത്.
ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എ്‌ന് പറഞ്ഞ് വലുതാക്കരുതേ, വാര്‍ത്തയാക്കാന്‍ മാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല. സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന കാലം തൊട്ടേ എനിക്ക് ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് കരഞ്ഞ ആ നിമിഷമുണ്ടല്ലോ.. അതെനിക്ക് സഹിക്കാനായില്ല.
കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല. എന്റെ കൂടപ്പിറപ്പിന് വേണ്ടി, അവരുടെ മകന് വേണ്ടി എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ഇതാണ്. ഞാനിത് പറുയമ്പോള്‍ സേതുചേച്ചി എന്നോട് പറഞ്ഞത് കാശിന്റെ കണക്കാണ്. കാശ് കൊണ്ട് അളക്കാന്‍ വേണ്ടി മാത്രമുള്ള ബന്ധമാണോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാന്‍ തിിച്ച് ചോദിച്ചത്. കിഷോര്‍ എന്റെ വൃക്ക സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്ക് അറിയില്ല. എനിക്ക് വയസൊക്കെയായില്ലേ. എല്ലാം ഒത്ത് വന്നാല്‍ ഞാനതിന് ഒരുക്കമാണ്. ഞാനവന് വൃക്ക ദാനം ചെയ്യും. ബാക്കി കാര്യങ്ങള്‍ ഡോക്ടര്‍മാരുടെയും ദൈവത്തിന്റെയും കൈയിലാണ്.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എത്രയും വേഗം ഓപ്പറേഷന്‍ നടത്തണമെന്നാണ് പറയുന്നത്. അതിന് വേണ്ടി ഇറങ്ങി തിരിക്കുമ്പോള്‍ കുറഞ്ഞത് 35 ലക്ഷം രൂപയെങ്കിലും കരുതി വെച്ചിരിക്കണമെന്നാണ് പറഞ്ഞിരുന്നത്. അല്ലെങ്കില് ഈ ചെയ്തതൊക്കെ വെറുതേയാകുമത്രേ. നടി പൊന്നമ്മ ബാബു ഉള്‍പ്പെടെ മൂന്ന് പേര്‍ വൃക്ക കൊടുക്കാന്‍ തയ്യാറായി വന്നതോടെ എല്ലാം ചെലവ് കൂടി 25 ലക്ഷത്തില്‍ നില്‍ക്കുമെന്നാണ് കരുതുന്നതെന്നും നടി പറയുന്നു.