കൊച്ചി-ധനുഷ് കോടി ദേശിയ പാതയില്‍ സൂപ്പര്‍ ഫാസ്റ്റും ലോ ഫ്‌ളോര്‍ ബസ്സും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയിലെ മാതിരപ്പിള്ളി പള്ളിപ്പടിയില്‍ 4.30ടെയായിരുന്നു അപകടം. പലരുടെയും നില ഗുരുതരമെന്ന് പ്രാഥമിക വിവരം.കോതമംഗലത്തു നിന്നും പിറവത്തിന് പുറപ്പെട്ട പിറവം ഡിപ്പോയിലെ ലോ ഫ്‌ളോവര്‍ ബസ്സും മൂവാറ്റുപുഴ ഭാഗത്തു നിന്നും മൂന്നാറിലേയ്ക്ക് വരികയായിരുന്ന മൂന്നാര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ് ബസ്സും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസ്സുകളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ഇരു ബസ്സുകളുടെയും മുന്‍ സീറ്റുകളില്‍ ഇരുന്ന യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമാണ് പരിക്കേറ്റിട്ടുള്ളതെന്നാണ് അറിയുന്നത്.ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോതമംഗലം എം.ബി.എം.എം ആശുപത്രിയിലെത്തിച്ചവരില്‍ ഒട്ടുമിക്കവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ വിദഗ്ധ ചികത്സയ്ക്കായി മറ്റ് ആശുപത്രികളിലേയ്ക്ക് അയച്ചതായും ജീവനക്കാര്‍ അറിയിച്ചു.