പുനലൂർ: മണ്ഡലകാലത്തിന്‍റെ തിരക്കിലാണ് തെങ്കാശി കുറ്റാലം ജലപാതം. ശെന്തുരുണി മലയില്‍ ശക്തമായ മഴ ലഭിച്ചതോടെയാണ് കുറ്റാലം ജലസമൃദ്ധമായത്.
ഇടവിട്ട് മഴ പെയ്യുമള്‍ വെള്ളച്ചാട്ടത്തിന് ശക്തി കൂടും. ഈ സമയത്ത് വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തും. പുലര്‍ച്ചെ മുതല്‍ രാത്രി വരെയും സഞ്ചാരികളും ശബരിമല തീര്‍ത്ഥാടകരും ഇവിടേക്ക് എത്തുന്നുണ്ട്. മണ്ഡലകാലമായതിനാല്‍ വ്യാപാര ശാലകളും സജീവമാണ്. പഴയ കുറ്റാലത്തും പുതിയ കുറ്റാലത്തും വലിയ തിരക്കാണ് അനുഭപ്പെടുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊലീസ് സാന്നിദ്ധ്യമുള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.