സന്തോഷ് ട്രോഫി ; കേരളം വിജയ ലഹരിയിൽ

സന്തോഷ് ട്രോഫിയുടെ ദക്ഷിണ മേഖല യോഗ്യതാ റൗണ്ടില്‍ കേരളത്തിന് വിജയത്തിന്റെ തിളക്കം.  ഏകപക്ഷീയമായ 3  ഗോളുകള്‍ക്ക് കേരളം പുതുച്ചേരിയെ തോൽപിച്ചു. ആദ്യ പകുതിയില്‍ തന്നെ ഗോളിന് കേരളം മുന്നിട്ട് നില്‍ക്കുകയായിരുന്നു.  നാലാം മിനിറ്റില്‍ കെഎസ്ഇബിയുടെ ജോബി ജസ്റ്റിന്‍ (3) ആദ്യ ഗോള്‍ കരസ്ഥമാക്കി. കേരളത്തിനു വേണ്ടി  ക്യാപ്റ്റന്‍ പി. ഉസ്മാന്‍ ഇരട്ടഗോള്‍ (57, 66) നേടി. അദ്ദേഹത്തിന്റെ  മാസ്മരിക പ്രകടനം കണ്ടത് രണ്ടാംപകുതിയിലായിരുന്നു.  ഇന്ന് നടന്ന യോഗ്യതാ റൗണ്ടിലെ ആദ്യ വിജയം  ആന്ധ്രാപ്രദേശ് 2-1 ന് കര്‍ണാടകയെ തോൽപ്പിച്ച്  സ്വന്തമാക്കി. ആന്ധ്രയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ടി.ചന്ദ്രശേഖര്‍ പെനല്‍റ്റിയിലൂടെ രണ്ടു ഗോളുകള്‍ നേടി. കർണാടകടയുടെ ആശ്വാസ ഗോൾ നേടിയത് ജി. വിഘ്നേശാണ്  .