ക്ഷീര സംഗമവും കര്‍ഷക പാര്‍ലമെന്റും പട്ടാമ്പിയില്‍

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2016-17 വര്‍ഷത്തെ സംസ്ഥാന ക്ഷീരസംഗമം വിപുലമായ പരിപാടികളോടെ ജനുവരി 28, 29, 30 തീയതികളില്‍ പട്ടാമ്പിയില്‍ നടത്തും. ക്ഷീരസംഗമത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലെയും ക്ഷീര കര്‍ഷകരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ഷീരകര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിക്കും. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തെ ക്ഷീരവികസനം -മൃഗസംരക്ഷണം, പാല്‍ സംഭരണ-വിപണനം തുടങ്ങിയ രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ക്ഷീരകര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്ന ക്ഷീരകര്‍ഷക പാര്‍ലമെന്റ് ആദ്യമായാണ് നടത്തുന്നത്. ക്ഷീരകര്‍ഷക പാര്‍ലമെന്റില്‍ പങ്കെടുക്കുന്ന കര്‍ഷകരെ തിരഞ്ഞെടുക്കുന്നതിനും ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട വിഷയങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ ക്ഷീരവികസന യൂണിറ്റുകളിലും ഇന്ന് (ജനുവരി ആറ്) ക്ഷീരസംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.