Wednesday, September 11, 2024
HomeNationalകറന്‍സിരഹിത കേന്ദ്രം

കറന്‍സിരഹിത കേന്ദ്രം

മാർച്ച് 31-നുള്ളിൽ കേന്ദ്രസർക്കാർ ഇടപാടുകളെല്ലാം പൂർണമായും കറൻസിരഹിതമാക്കുവാൻ വേണ്ടി എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ നിർദേശം നൽകി. രാജ്യത്തെ എല്ലാ ബാങ്കുകളെയും പ്രധാനമന്ത്രി പ്രഖ്യാപിച്ച ഭീം ആപുമായി സംയോജിപ്പിക്കും. ഇടപാടുകൾ സുതാര്യവും സുരക്ഷിതവുമാക്കാൻ ഐ.ടി. നിയമവും റിസർവ് ബാങ്ക് മാനദണ്ഡങ്ങളും നിർബന്ധമായി പാലിക്കണമെന്നാണ് എല്ലാ ഇ-വാലറ്റ് കമ്പനികൾക്കും നിർദേശം നൽകി. ബോധവത്കരണത്തിനായി സ്കൂൾ-കോളേജ് വിദ്യാർഥികൾക്കിടയിലും ഗ്രാമീണ മേഖലയിലും ശില്പശാലകളും മറ്റും സംഘടിപ്പിക്കാൻ നീതി ആയോഗ് നിർദേശിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ ഇടപാടുകൾ പൂർണമായി കറൻസിരഹിതമാക്കിയശേഷം സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments