പട്ടാപ്പകല്‍ ഭൂട്ടാന്‍സ്വദേശിനിയെ കടന്നു പിടിക്കുവാൻ യുവാവ് ശ്രമിച്ചു

പട്ടാപ്പകല്‍ ഭൂട്ടാന്‍സ്വദേശിനിയെ കടന്നു പിടിക്കുവാൻ യുവാവ് ശ്രമിച്ചു. ആലപ്പുഴയിലാണ് സംഭവം. സര്‍ക്കാരിതര പരിസ്ഥിതി സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ 22 കാരിയെ ബൈക്കിലെത്തിയ യുവാവാണ് ഇടുങ്ങിയ റോഡില്‍ മാനഭംഗപ്പെടുത്തുവാൻ  ശ്രമിച്ചത്. പെണ്‍കുട്ടിയുടെ  ഉച്ചത്തിലുള്ള നിലവിളിയെത്തുടര്‍ന്ന് പ്രതി രക്ഷപെട്ടു. ആലപ്പുഴ നോര്‍ത്ത് പോലീസ് പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്കു അമ്മന്‍കോവില്‍ തെരുവിൽ വച്ചായിരുന്നു  മാനഭംഗശ്രമം .   അടുത്തുള്ള സ്ഥാപനത്തിലേക്ക് നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ പ്രതി ബലാൽക്കാരം ചെയ്യുവാൻ ശ്രമിക്കുകയായിരുന്നു.