Tuesday, February 18, 2025
spot_img
Homeപ്രാദേശികംകോഴഞ്ചേരി പാലത്തിനു സമാന്തരമായി 19.77കോടി രൂപ മുടക്കി പുതിയ പാലം പണിയുന്നു

കോഴഞ്ചേരി പാലത്തിനു സമാന്തരമായി 19.77കോടി രൂപ മുടക്കി പുതിയ പാലം പണിയുന്നു

കോഴഞ്ചേരി പാലത്തിന് ഭരണാനുമതിയായി.ടെണ്ടര്‍ നടപടി ഉടന്‍ ആരംഭിക്കും.നിലവിലുള്ള പാലത്തിന് സമാന്തരമായാണ്‌ 19.77കോടി രൂപ മുടക്കി പാലം നിര്‍മ്മിക്കുക. 2019 ല്‍ പൂര്‍ത്തിയക്കാവുന്ന വിധമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. ജില്ലാ ആശുപത്രി ഉള്‍പ്പെടെ മൂന്നു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും രണ്ടു ചില്‍ഡ്രന്‍സ് ഹോസ്പിറ്റലുകളും നിരവധി ആയുര്‍വേദ ആശുപത്രികളും ജില്ലാ വ്യവസായ കേന്ദ്രവും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന നഗരമാണ് കോഴഞ്ചേരി.മാരാമണ്‍ കണ്‍വന്‍ഷന്‍,ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷന്‍,ആറന്മുള ഉതൃട്ടാതി ജലമേള,തുടങ്ങി ജനലക്ഷങ്ങള്‍ എത്തിച്ചെരുന്ന ആതിഥേയ നഗരം കൂടിയാണിത്.എന്നാല്‍ ഗതാഗത സ്തംഭനം പതിറ്റാണ്ടുകള്‍ ആയി ഈ നാടിന്‍റെ ശാപമാണ്.ഇടുങ്ങിയ റോഡുകളും പുതിയ കാലഘട്ടത്തിനാവശ്യമായ സൌകര്യങ്ങള്‍ ഇല്ലാത്ത പഴയ പാലവും എല്ലാമാണ് മണിക്കൂറുകള്‍ ഓളം കോഴഞ്ചേരി നഗരത്തെ നിശ്ചലം ആക്കാറുള്ളത്.അത്യാസന്ന രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ പോലും പലപ്പോഴുംകുരുക്കില്‍പ്പെട്ട് നിശ്ചലമാകുക പതിവാണ്. പാലം പണിക്ക് 19.77 കോടി രൂപ അനുവദിക്കുകയും ഇപ്പോള്‍ നിര്‍മ്മാണത്തില്‍ ആവശ്യമായ മുഴുവന്‍ അനുമതികളും നല്‍കി.വരുന്ന 10 ദിവസത്തിനുള്ളില്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.കോഴഞ്ചേരി ചന്തക്കടവിനു സമീപത്ത് നിന്നും തോട്ടപ്പുഴശ്ശേരി പഞ്ചായത്ത്‌ കടവുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ടപാലം പമ്പാ നദിക്ക് കുറുകെയുള്ള ഏറ്റവും പുതിയ പാലമായിരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments