Saturday, December 14, 2024
HomeKeralaകേരളത്തിലെ ഭരണാധികാരികള്‍ മതവിശ്വാസങ്ങള്‍ തകര്‍ക്കുന്നു - അല്‍ഫോണ്‍സ് കണ്ണന്താനം

കേരളത്തിലെ ഭരണാധികാരികള്‍ മതവിശ്വാസങ്ങള്‍ തകര്‍ക്കുന്നു – അല്‍ഫോണ്‍സ് കണ്ണന്താനം

കേരളത്തിലെ ഭരണാധികാരികള്‍ മതവിശ്വാസങ്ങള്‍ തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ച പാത്താമുട്ടം കൂമ്ബാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തില്‍ ഭയന്ന് പള്ളിയില്‍ അഭയം തേടിയിരുന്ന ആറ് കുടുംബങ്ങളെയും അക്രമകാരികളുടെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ബിടെക് വിദ്യാര്‍ത്ഥിനിയായ എമിയെയും മന്ത്രി നേരില്‍ കണ്ടു ആശ്വസിപ്പിച്ചു. ഡിവൈഎഫ്‌ഐ ഭീഷണിയെ തുടര്‍ന്ന് പത്ത് ദിവസമായി പള്ളിയില്‍ അഭയം തേടിയ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതായും അവരുടെ ഭയം പൂര്‍ണമായും മാറിയിട്ടില്ലെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു.

ആര്‍ച്ച്‌ ബിഷപ്പ് സ്റ്റീഫന്‍ വട്ടപ്പാറയുടെ സാന്നിധ്യത്തില്‍ പള്ളിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിച്ച മന്ത്രി വിശ്വാസികളുടെ സ്വത്തും ജീവനും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്നു ഉറപ്പു നല്‍കി. കേരള സമൂഹത്തില്‍ മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments