ശബരിമല യുവതി പ്രവേശന വിഷയം ആഗോളവ്യാപകമായി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ശബരിമല വിവാദ അതിക്രമങ്ങള്‍ക്കു പകരം നിയമപരമായ ഭരണത്തിന് എല്ലാവരും മുന്‍തൂക്കം നല്‍കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. രാജ്യത്തെ പരമോന്നത കോടതി വിധിപറഞ്ഞ വിഷയമാണിത്. അത് കൈകാര്യം ചെയ്യേണ്ടത് ഭരണകൂടമാണ്. എല്ലാ കക്ഷികളും നിയമം പാലിക്കാന്‍ ജാഗ്രത കാണിക്കണമെന്നും ജനങ്ങള്‍ക്കെല്ലാം തുല്യ അവകാശമാണ് യു.എന്‍ മുന്നോട്ടുവെക്കുന്നതെന്നും സെക്രട്ടറി ജനറലിനുവേണ്ടി ഉപവക്താവ് ഫര്ഹാന് ഹഖ് പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അക്രമം തുടരുന്ന സാഹചര്യത്തിലാണ് യു.എന്‍ വെളിപ്പെടുത്തല്‍ .
ശബരിമല വിഷയം;നിയമപരമായ ഭരണത്തിന് മുന്‍തൂക്കം നല്‍കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍
RELATED ARTICLES