Friday, April 19, 2024
HomeNationalദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് എളമരം കരീം

ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് എളമരം കരീം

ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാവ് എളമരം കരീം. ഈ മാസം 8,9 തീയതികളില്‍ നടക്കുന്ന പണിമുടക്കിൽ ഒരു കടയും ബലം പ്രയോഗിച്ച്‌ അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന് കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ചും കൂടി ശക്തമായി പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. കടകള്‍ക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് പണിമുടക്ക്. കടയടക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ഹര്‍ത്താലോ ബന്ദോ അല്ലെന്നും എളമരം കരീം പറഞ്ഞു. അതേസമയം പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി അറിയിച്ചു.

ജോലിക്ക് എത്തുന്നവരെയും വാഹനങ്ങളെയും തടയില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. ഒരു അക്രമവും ഉണ്ടാവില്ലെന്നും എളമരം കരീം പറഞ്ഞു. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പണിമുടക്ക് നടത്തുന്നത്. തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ മേഖലയും, ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. കെഎസ്‌ആര്‍ടിസി, ടാക്‌സി, സ്വകാര്യ ബസ്, ചരക്ക് ലോറികള്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. വളരെ മുന്‍പു തന്നെ പ്രഖ്യാപിച്ചതിനാലും ദേശീയ പണിമുടക്കായതിനാലും പിന്‍വലിക്കാന്‍ ഉദ്ദേശ്യവുമില്ല. നിരന്തരം ഹര്‍ത്താലിനാല്‍ പൊറുതിമുട്ടിയ സംസ്ഥാനത്തിനു പണിമുടക്കില്‍ പ്രത്യേക ഇളവുമില്ല. ട്രെയിനുകള്‍ അടക്കം തടയുമെന്നാണ് ഇന്നലെ സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കിയത്.ദേശീയ പണിമുടക്ക് കേരളത്തില്‍ സമ്ബൂര്‍ണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചിരുന്നു. കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കടകളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാ തൊഴില്‍ മേഖലകളിലുമുള്ളവര്‍ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ തീവണ്ടി തടയല്‍ സമരമുണ്ടാകും. ശബരിമല തീര്‍ഥാടകരെ ബാധിക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments