Friday, April 19, 2024
HomeKeralaനമിതാപ്രമോദ് നായികയായ് എത്തുന്ന പ്രഫസര്‍ ഡിങ്കനിലേക്ക് നടൻ ദിലീപെന്ന് റിപ്പോർട്ടുകൾ

നമിതാപ്രമോദ് നായികയായ് എത്തുന്ന പ്രഫസര്‍ ഡിങ്കനിലേക്ക് നടൻ ദിലീപെന്ന് റിപ്പോർട്ടുകൾ

കമ്മാരസംഭവത്തിന്റെ ചിത്രീകരണെം നടന്നുകൊണ്ടിരിക്കേ ദിലീപ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. ദിലീപിന്റെ അടുത്ത ചിത്രമായ പ്രഫസര്‍ ഡിങ്കന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കമ്മാരസംഭവത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രഫസര്‍ ഡിങ്കനിലേക്ക് ദിലീപ് ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ക്യാമറാമാനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രമെന്ന പ്രത്യേകതയും പ്രൊഫസര്‍ ഡിങ്കനുണ്ട്.

നമിതാപ്രമോദ് നായികയായ് എത്തുന്ന ചിത്രം ന്യൂടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മ്മിക്കുന്നത്. റാഫി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഒരു മജീഷ്യനായാണ് ദിലീപ് എത്തുന്നത്. പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് നിര്‍ത്തിവെക്കുകയായിരുന്നു. കമ്മാരസംഭവം പൂര്‍ത്തിയാക്കുന്നതിന്റെ തിരക്ക് കഴിഞ്ഞ് ഡിങ്കനില്‍ ജോയിന്‍ ചെയ്യാനാണ് ദിലീപ് തീരുമാനിച്ചിട്ടുള്ളത്. ദുബായിലാണ് ചിത്രം ചിത്രീകരിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments