അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കില്ല-വിദ്യാഭ്യാസ ഉപഡയറക്ടര്‍

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ 2018-19 അധ്യയന വര്‍ഷം ജില്ലയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ/ഐ.സി.എസ്. ഇ/സംസ്ഥാന സിലബസുകളില്‍പ്പെട്ട സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കില്ല എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ അംഗീകാരമില്ലാതെ പ്രവ ര്‍ത്തിക്കുന്ന സ്‌കൂളുകളുടെ വിവരങ്ങള്‍ എഇഒ, ഡിഇഒ ഓഫീസുകളില്‍ ലഭ്യമാണ്. ഈ വിഷയം സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ ഓഫീസുകളുമായി ബന്ധപ്പെടാം.