സര്‍ക്കാരിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെ വിമര്‍ശിച്ച്‌ പന്തളം രാജകുടുംബം

sabarimala

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെ വിമര്‍ശിച്ച്‌ പന്തളം രാജകുടുംബം. ഭക്തര്‍ക്കെതിരെയുള്ള നിലപടാണ് ബോര്‍ഡും സര്‍ക്കാരും സ്വീകരിക്കുന്നതെന്നും, കണ്ണുരുട്ടിക്കാണിച്ചാല്‍ മാറുന്നതാകരുത് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്നും പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്‍റ് പി.ജി ശശികുമാരവര്‍മ പ്രതികരിച്ചു. സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്. കുംഭ മാസ പൂജകള്‍ക്കായി നട 12ന് തുറക്കുമ്ബോള്‍ അനിഷ്ട സംഭവങ്ങളുണ്ടാകുമോയെന്ന് ഭയക്കുന്നുവെന്നും ശശികുമാരവര്‍മ പറഞ്ഞു. യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി പ്രതികൂലമായാല്‍ സമാധാനപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.