Friday, April 19, 2024
HomeNationalമത്സ്യത്തൊഴിലാളികളെ സമാധാന നൊബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍ എം.പി

മത്സ്യത്തൊഴിലാളികളെ സമാധാന നൊബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍ എം.പി

മഹാപ്രളയത്തില്‍ നിന്ന് കേരളക്കരയെ കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളെ സമാധാന നൊബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍ എം.പി. മത്സ്യത്തൊഴിലാളികളെ നോമിനേറ്റ് ചെയ്തു കൊണ്ടുള്ള കത്ത് തരൂര്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമാധാന നൊബേലിന് വ്യക്തികളെയോ സംഘടനകളെയോ നോമിനേറ്റ് ചെയ്യാം, ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് തരൂര്‍ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തത്. ഫെബ്രുവരി ഒന്നാം തീയതിയായിരുന്നു നൊബേല്‍ നാമനിര്‍ദ്ദേശത്തിനുള്ള അവസാന ദിനം. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനാണ് തരൂര്‍ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തത്. നോര്‍വീജിയന്‍ നൊബല്‍ കമ്മിറ്റി ചെയര്‍മാന്‍ ബെറിറ്റ് റെയിസ് ആന്‍ഡേഴ്സണ് എഴുതിയ കത്തില്‍ തരൂര്‍ മത്സ്യത്തൊഴിലാളികളുടെ ത്യാഗത്തെയും കര്‍മ്മോത്സുകതയെയും അഭിനന്ദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് നൊബല്‍ പ്രതിനിധാനം ചെയ്യുന്ന മാനുഷിക മൂല്യങ്ങള്‍ക്ക് യോജിച്ചതാണെന്നും തരൂര്‍ കത്തില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments