ബിജെപി ഭരണം പിടിച്ച ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവനേതാവ് വ്ളാദിമർ ലെനിന്റെ പ്രതിമകൾക്കു രക്ഷയില്ല. ലെനിന്റെ പ്രതിമ വീണ്ടും തകർത്തതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാബ്രൂമിലാണു സംഭവം. നിയുക്ത മുഖ്യമന്ത്രി ബിജെപിയുടെ ബിപ്ലവ് ദേവ് അക്രമികൾക്കെതിരേ നടപടിയെടുക്കുമെന്നു മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ലെനിന്റെ രണ്ടാമത് പ്രതിമയും നിലംപതിച്ചത്. ബിജെപി പ്രവർത്തകരാണ് അക്രമങ്ങൾക്കു പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭരണം പിടിച്ചതിനു പിന്നാലെ സൗത്ത് ത്രിപുരയിലെ ബലോനിയ കോളജ് സ്ക്വയറിലുണ്ടായിരുന്ന ലെനിന്റെ പൂർണകായ പ്രതിമ ബിജെപി പ്രവർത്തകർ തകർത്തിരുന്നു. കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആര് എസ് എസിന്റെ അതിമോഹമാണ് ത്രിപുരയില്‍ അഴിഞ്ഞാടുന്നതന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബി ജെ പി ദേശീയ നേതാക്കള്‍ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയ തല ഗൂഢാലോചനയുടെ ഭാഗമാണ്. ത്രിപുരയില്‍ ആര് എസ് എസ് ആക്രമണങ്ങളില്‍ 500 ല്‍ അധികം പ്രവര്‍ത്തകര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ല്‍ അധികം വീടുകള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറം ലോകത്തോട് വിളിച്ചു പറഞ്ഞ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. 25 വര്‍ഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങള്‍ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആര് എസ് എസ് സംഘം അത് തകര്‍ക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുകയാണെന്നും പിണറായി പറഞ്ഞു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം , അധികാരം, അക്രമം എന്നിവ കൂട്ടിക്കലര്‍ത്തി ജനാധിപത്യത്തിന് പുതിയ നിര്‍വ്വചനം നല്‍കാനാണ് ആര് എസ് എസ് ശ്രമം. ഭരണകൂടത്തിന്റെ കിരാതവാഴ്ചകളെ എതിരിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് വളര്‍ന്നത്. ഫാസിസ്റ്റ് തേര്‍വാഴ്ചകള്‍ക്കു മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് രക്തസാക്ഷിത്വം വരിച്ച ധീരന്മാരുടെ മണ്ണാണിത്. അടിച്ചമര്‍ത്തിയാലും കുഴിച്ചുമൂടാന്‍ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാര്‍. ത്രിപുരയിലെ ജനങ്ങളെ ആകെ അണിനിരത്തി ഈ ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. പൊരുതുന്ന ത്രിപുരയിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തെ പണാധിപത്യമാക്കിയും അട്ടിമറിച്ചും നേടിയ വിജയത്തിന്റെ ലഹരിയില്‍ ഫാസിസ്റ്റ് വ്യാമോഹം എണ്ണയൊഴിച്ച് കത്തിക്കാമെന്ന് സംഘ പരിവാര്‍ കരുതരുത്. അങ്ങനെ കരുതിയവര്‍ക്കും അഹങ്കരിച്ചവര്‍ക്കും ദയനീയ അന്ത്യമാണ് എക്കാലത്തും സംഭവിച്ചത്. കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്. മതനിരപേക്ഷത പുലരാനും സമാധാനം സംരക്ഷിക്കാനും സ്വജീവന്‍ ബലിയര്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍; അതാണ് പാരമ്പര്യം; പിണറായി വിശദീകരിച്ചു. വര്‍ഗീയതയുടെയും പണക്കൊഴുപ്പിന്റെയും വിവേകശൂന്യതയുടെയും ചേരുവകള്‍ കൊണ്ട് ഫാസിസ്റ്റ് മോഹങ്ങള്‍ നട്ടു വളര്‍ത്തുന്ന ആര് എസ് എസ് ബുദ്ധികേന്ദ്രങ്ങള്‍ ഇന്നാട്ടിന്റെ സമര പാരമ്പര്യങ്ങളെക്കുറിച്ച് അജ്ഞരാണ്. അതു കൊണ്ടാണ് നാലു പ്രതിമ തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതായിപ്പോകുമെന്ന് അവര്‍ ധരിക്കുന്നതെന്നും പിണറായി പരിഹസിച്ചു.
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയശേഷം സംസ്ഥാനമെമ്പാടും ബിജെപിയും ആര്‍എസ്എസും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു. സിപിഐ എമ്മിന്റെയും ഇതര ഇടതുപാര്‍ടികളുടെയും ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഹീനമായ ആക്രമണങ്ങളാണ് നടക്കുന്നത്. ലെനിന്റെ പ്രതിമ തകര്‍ത്ത നടപടി ആര്‍എസ്എസിന്റെ ഭ്രാന്തമായ കമ്യൂണിസ്റ്റുവിരുദ്ധ, ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് സ്വഭാവത്തിന്റെ പ്രതീകമാണ്. പാര്‍ലമെന്റില്‍ സിപിഐ എമ്മിന്റെയും മറ്റു ഇടതുപാര്‍ടികളുടെയും എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ട് ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള നിവേദനം നല്കി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും സഹജമായ ജനാധിപത്യവിരുദ്ധ അജണ്ട മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ രാഷ്ട്രീയ അതിക്രമങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഈ ആക്രമണങ്ങള്‍. ത്രിപുരയില്‍ ആക്രമണം നേരിടുന്ന സിപിഐ എം, ഇടതുമുന്നണി പ്രവര്‍ത്തകരോടും സമാധാനകാംക്ഷികളായ ജനതയോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചും ആര്‍എസ്എസ് ബിജെപിക്കാരുടെ ജനാധിപത്യവിരുദ്ധ, ജനവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചും രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കാന്‍ പിബി പാര്‍ടിയുടെ എല്ലാ ഘടകങ്ങളോടും ആഹ്വാനം ചെയ്തു.
ലെനിന്റെ പ്രതിമ തകർത്ത് കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്-പിണറായി
RELATED ARTICLES