എല്ലിസ് കൗണ്ടി( ടെക്സാസ് ): ഇറ്റലിയിലെ എല്ലിസ് കൗണ്ടി നഗരത്തിലെ വീട്ടിൽ വെള്ളിയാഴ്ച മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ 25 കാരിയായ കുട്ടികളുടെ മാതാവ് ഷമയ്യ ദെയോൻഷാന ഹാലിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് കൊലപാതക കുറ്റങ്ങൾ ചുമത്തി കേസ്സെടുക്കുകയും ചെയ്തതായി എല്ലിസ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്ന രണ്ടു കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
.
കുട്ടികളെ നീക്കം ചെയ്യുന്നതിന് ടെക്‌സാസ് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസ് വീട്ടിൽ എത്തിയോടെയാണ് അകത്തുണ്ടായിരുന്ന മാതാവ് 6 വയസ്സുള്ള ആൺകുട്ടിയേയും 5 വയസ്സുള്ള ഇരട്ട ആൺകുട്ടിയേയും പെൺകുട്ടിയേയും ക്രൂരമായി കുത്തി കൊലപ്പെടുത്തുകയും 4 വയസ്സുള്ള ആൺകുട്ടിയേയും 13 മാസം പ്രായമുള്ള പെൺകുട്ടിയേയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത് . അഞ്ച് കുട്ടികളും സഹോദരങ്ങളാണെന്ന് ടെക്സസ് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസ് സ്ഥിരീകരിച്ചു.മുമ്പ് കുട്ടികളെ മറ്റൊരു ബന്ധുവിന്റെ സംരക്ഷണയിൽ സിപിഎസ് ആക്കിയിരുന്നു.
സുന്ദരികളായ ചെറിയ കുഞ്ഞുങ്ങൾ ചിറകുകൾ ലഭിച്ചു പറക്കാൻ തുടങ്ങുന്നതിനു ജന്മം നൽകിയ മാതാവിനാൽ കൊല്ലപെട്ടുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മറ്റു കുടുംബാങ്ങങ്ങൾ പറഞ്ഞു
മൂന്നുകുട്ടികളെ കുത്തികൊല്ലുകയും രണ്ടു് കുട്ടികളെ കുത്തി പരിക്കേൽക്കുകയും ചെയ്ത മാതാവ് അറസ്റ്റിൽ
RELATED ARTICLES