കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യക്ക് നാലാം മെഡല്‍

games

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ദീപക്ക് ലാത്തറിന് വെങ്കലം. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോര്‍ഡും ദീപക്ക് സ്വന്തമാക്കി. ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വെങ്കലമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നാലായി ഉയര്‍ന്നു, നാലു മെഡലും ഭാരോദ്വഹനത്തിലാണ്. സ്‌നാച്ചില്‍ 136 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 159 കിലോയും ഉയര്‍ത്തി ആകെ 295 കിലോയുമായാണ് ദീപക്കിന്റെ വെങ്കല മെഡല്‍ നേട്ടം. ഇരുവിഭാഗങ്ങളിലൂമായി 299 കിലോ ഉയര്‍ത്തിയ വെയ്ല്‍സിന്റെ ഗരന്ത് ഇവാന്‍സാനിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. 297 കിലോ ഉയര്‍ത്തി ശ്രീലങ്കയുടെ ഡിസനായകെ മുദിയാന്‍സലാഗെ വെള്ളിയും നേടി. രണ്ടാം ദിനമായ ഇന്ന് വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനു ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.