Thursday, April 25, 2024
HomeKeralaസരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളി;രാഷ്‌ട്രീയ കളികളെന്ന് ആരോപണം

സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളി;രാഷ്‌ട്രീയ കളികളെന്ന് ആരോപണം

സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളിയതിന്റെ പിന്നിൽ രാഷ്‌ട്രീയ കളികളെന്ന് ആരോപണം . പത്രിക തള്ളിയതിനെതിരെ സരിത അപ്പീല്‍ നല്‍കുമെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു . കേരള ഹൈക്കോടതിയില്‍ ഇന്ന് തന്നെ റിട്ട് ഫയല്‍ ചെയ്യും. രേഖകളെല്ലാം ഹാജരാക്കിയിട്ടും വരണാധികാരി പക്ഷപാതപരമായി പെരുമാറിയതായും സരിത പറയുന്നു.

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം, വയനാട് ലോക്‍സഭ മണ്ഡലങ്ങളി മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സരിത നല്‍കിയിരുന്നുവെങ്കിലും വരണാധികാരി പത്രിക തള്ളി. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതാണ് പത്രിക തള്ളാന്‍ കാരണമായത്. ഇതേ തുടര്‍ന്നാണ് പ്രതികരണവുമായി സരിത രംഗത്തു വന്നത്. പത്രിക തള്ളിയതോടെ തനിക്കെതിരെ നടക്കുന്ന അനീതികളെ തുറന്നു കാണിക്കാന്‍ ഒരു അവസരം ലഭിച്ചു. അതിനാല്‍ വരണാധികാരിയുടെ തീരുമാനം നല്ലതാണെന്ന് തോന്നുന്നു.

സ്ഥാനാര്‍ഥികള്‍ രാഷ്ട്രീയ വമ്പന്മാരായതിനാലാണ് എന്‍റെ പത്രിക തള്ളിയത്. വരണാധികാരി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടും പത്രിക തള്ളിയത് അനീതിയാണ്. പല നേതാക്കന്മാരും മത്സരിക്കാന്‍ ഹാജരാക്കിയ രേഖകള്‍ തന്നെയാണ് താനും സമര്‍പ്പിച്ചതെന്ന് സരിത പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments