അരുൺ ആനന്ദ്; ദുരൂഹതയുടെ അഴിയാത്ത ചുരുളുകള്‍…

murder

ശനിയാഴ്ച്ച പതിനൊന്നര, കേരളം ഞെട്ടലോടെ ആ വാര്‍ത്ത കേട്ട സമയം. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏഴു വയസുകാരന്‍ മരിച്ചു. തൊടുപുഴയിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദ് സ്ഥിരം കുറ്റവാളി. വ്യാഴാഴ്ച പുലർച്ചെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.

കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടത് എന്നതിനാൽ ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനോട് വിശദാംശങ്ങൾ ചോദിച്ചു. എന്നാൽ ചോദ്യം ചെയ്യലിനോട് ശരിക്ക് സഹകരിക്കാനോ പൊലീസ് നിർദേശിച്ചതു പോലെ ആംബുലൻസിൽ കയറാനോ ഇയാൾ തയ്യാറായില്ല. അപ്പോഴും അരുൺ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. 2018 ജൂലൈ 18 ന് അരുണ്‍ ആനന്ദ് തന്റെ ഫെയ്‌സ്ബുക്കില്‍ രണ്ട് കുഞ്ഞുങ്ങളുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് എഴുതിയത് ഇങ്ങനെയാണ്; cutest babies on earth! ആ കുഞ്ഞുങ്ങളില്‍ ഒന്നിനെയാണ് അരുണ്‍ ക്രൂരമായി കൊന്നു കളഞ്ഞതും. തനിക്ക് ഒരു ബന്ധവുമില്ലാത്തവരുമായിരുന്നില്ല അരുണിന് ആ കുട്ടികള്‍. മാതൃസഹോദരന്റെ പുത്രന്റെ കുഞ്ഞുങ്ങളായിരുന്നു അവര്‍. കൊടും ക്രൂരത ചെയ്തപ്പോള്‍ രക്തബന്ധം പോലും തടസമായില്ല. കുട്ടികളെ ഉപയോഗപ്പെടുത്തി തന്നെയായിരുന്നു അരുണ്‍ അവരുടെ അമ്മയുമായി അടുക്കുന്നതും. കുട്ടികളുടെ അച്ഛന്‍ ബിജു ഉണ്ടായിരുന്നപ്പോള്‍ അരുണ്‍ അവരുടെ വീട്ടിലേക്ക് വരില്ലായിരുന്നു. കടം കൊടുത്ത പണം തിരിച്ചു കൊടുക്കാതിരുന്നുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബിജു തന്റെ വീട്ടിലേക്ക് വരുന്നതില്‍ നിന്നും അരുണിനെ വിലക്കിയിരുന്നു. പിന്നീട് അരുണ്‍ ആ വീട്ടിലേക്ക് വരുന്നത് ബിജുവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കാണ്. ആ അവസരം മുതലെടുത്താണ് കുട്ടികളുടെ അമ്മയുമായയി അടുപ്പം ഉണ്ടാക്കുന്നത്. ബിജുവിന്റെ ആത്മാവ് തനിക്കൊപ്പം ഉണ്ടെന്നും കുട്ടികളെ കാണാതിരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു അരുണ്‍ യുവതിയോട് പറഞ്ഞത്. അരുണിന്റെ പ്രകടനങ്ങളിലും വാക്കുകളിലും വീണ യുവതി അയാള്‍ക്കൊപ്പം ജീവിക്കാനും തയ്യാറെടുത്തു. ബന്ധുക്കള്‍ എതിര്‍ത്തിട്ടുപോലും തന്റെ തീരുമാനത്തില്‍ നിന്നും യുവതി പിന്മാറിയില്ല. ബിജു മരിച്ച് മൂന്നുമാസം കഴിഞ്ഞപ്പോള്‍ അരുണുമായി ഒരുമിച്ചു ജീവിക്കാനും യുവതി തയ്യാറായി.

മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്ന അരുണ്‍ ലഹരിയുടെ പുറത്തായിരുന്നു മിക്കപ്പോഴും കുട്ടികളെ ഉപദ്രവിച്ചിരുന്നത്. തടയാന്‍ ശ്രമിച്ചാല്‍ യുവതിയേയും ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നു. ഏഴു വയസുകാരന്റെ അനിയനെയും ക്രൂരമായി അരുണ്‍ മര്‍ദ്ദിക്കുമായിരുന്നു. കുട്ടിയുടെ മരണത്തിനു കാരണമായ മര്‍ദ്ദനം നടക്കുന്ന ദിവസം ഇളയകുട്ടിയേയും ഉപദ്രവിച്ചിരുന്നു. ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ആ കുട്ടിക്ക് പരിക്കേറ്റിരുന്നു. ഏഴു വയസുകാരനെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴും അരുണ്‍ മദ്യലഹരിയിലായിരുന്നു. ആശുപത്രിയില്‍ കയറാന്‍ പോലും തയ്യാറാതെ കാറില്‍ ഇരുന്ന് പുകവലിക്കുകയാണ് ഇയാള്‍ ചെയ്തത്. കുട്ടിയുടെ പേര് എന്താണെന്നു പൊലീസ് ചോദിച്ചപ്പോള്‍ അരുണിന് ഉത്തരമില്ലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോലഞ്ചേരിയിലേക്ക് കുട്ടിയെ കൊണ്ടുപോകാന്‍ നേരം ആംബുലന്‍സില്‍ കയറാന്‍ അരുണ്‍ വിസമ്മതിച്ചിരുന്നു. ഇതിന്റെ പേരില്‍ പൊലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഒടുവില്‍ പൊലീസ് നിര്‍ബന്ധിച്ചാണ് അയാളെ ആംബുലന്‍സില്‍ കയറ്റിയത്. പൊലീസ് പിന്നീട് ഇയാളുടെ കാര്‍ പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പികളും ചെറിയ മഴുവും കണ്ടെത്തിയിരുന്നു.

അരുണ്‍ ആനന്ദ് എന്ന വ്യക്തിയുടെ ജീവിതം പരിശോധിക്കുമ്ബോള്‍ ദുരൂഹതയുടെ അഴിയാത്ത ചുരുളുകള്‍ കെട്ടഴിയാതെ അവശേഷിക്കുകയാണ്.കുഞ്ഞിനെ കൊന്നതിന് ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത് ഇനിയും നിഗൂഡതകള്‍ ഏറെയെന്നാണ്.

ഒന്ന് അരുണിന്‍റെ അച്ഛന്‍റെ ദുരൂഹ മരണമാണ്. തിരുവനന്തപുരത്തെ പാളയത്തെ ഫെഡറല്‍ ബാങ്ക് മാനേജരായിരുന്ന പിതാവ് വീടിന്‍റെ മുകളില്‍ നിന്നായിരുന്നു മരിച്ചിരുന്നത്. എന്നാല്‍ അരുണിന്‍റെ പിതാവ് മരണപ്പെടുന്ന സമയത്ത് വീട്ടില്‍ ആരും തന്നെ ഇല്ലാതിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പിതാവിന്‍റെ മരണശേഷം അരുണിന് ബാങ്കിലെ ജോലി ലഭിക്കുകയും ചെയ്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വന്തം അമ്മയേയും ഇറക്കിവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഠന സമയത്ത് ഇയാള്‍ക്ക് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നതായും പിന്നീട് അത് പ്രശ്നത്തില്‍ കലാശിച്ചതോടെ കര്‍ണാടകയിലേക്ക് പോയി.അവിടെയെത്തിയ ഇയാള്‍ 20 -ാം വയസിലെ മദ്യത്തിന്‍റെ ഉപയോഗം തുടങ്ങി. അവിടേയും ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും പ്രശ്നത്തിലെത്തുകയും ഈ പെണ്‍കുട്ടി വീട്ട് തടങ്കലില്‍ ആകുകയും പിന്നീട് പെണ്‍കുട്ടി മരിച്ചെന്ന് അരുണ്‍കുമാര്‍ പറഞ്ഞതായതാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനുശേഷം മലപ്പുറം ഫെഡറല്‍ ബാങ്കില്‍ ജോലിക്കു കയറിയെങ്കിലും രാജിവച്ചു.

2007 ജനുവരിയില്‍ തിരുവനന്തപുരം അമ്ബലത്തറ സ്വദേശിനിയെ പത്തനംതിട്ട ഓമല്ലൂര്‍ ക്ഷേത്രത്തില്‍ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ താലികെട്ടി. ഈ ഭാര്യ യും പിണങ്ങി പോകുകയും ഉണ്ടായി. ബിജുവിന്‍റെ ഭാര്യയുമായി ഈ കാലഘട്ടത്തിലെല്ലാം അരുണ്‍കുമാര്‍ ബന്ധം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍.