Thursday, April 25, 2024
HomeKeralaകുളനടയിൽ കേന്ദ്ര മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കു സ്വകാര്യവാഹനം ഇടിച്ചു കയറി

കുളനടയിൽ കേന്ദ്ര മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കു സ്വകാര്യവാഹനം ഇടിച്ചു കയറി

കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കറുടെ വാഹന വ്യൂഹത്തിലേക്കു സ്വകാര്യ വ്യക്തിയുടെ വാഗൺ ആർ കാർ ഇടിച്ചു കയറി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ ശേഷം മടങ്ങുമ്പോഴാണ് കുളനടയിൽ വച്ചു മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് സ്വകാര്യ വാഹനം പാഞ്ഞു കയറിയത്. മന്ത്രിയുടെ വാഹന വ്യൂഹത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം സ്വകാര്യ വാഹനം മൂന്നു തവണ വാഹനം ഇടിച്ചുവെന്ന് ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാ വീഴ്ചയെക്കുറിച്ചു അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വാഹനം ഓടിച്ചിരുന്ന ലെനിൻ മുരളിയെ (24) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ലെനിൻ മുരളി ഓടിച്ചിരുന്ന വാഗൺ ആർ കാർ മന്ത്രിയുടെ പൈലറ്റ് വാഹനവുമായിട്ടാണ് ഇടിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments